സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ട്രാക്ക് ഉണര്‍ന്നു;മെഡല്‍ പട്ടികയില്‍ പാലക്കാടിന്റെ മുന്നേറ്റം

64 -ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ട്രാക്ക് ഉണര്‍ന്നു. ഒന്നാം ദിനത്തില്‍ മെഡല്‍ പട്ടികയില്‍ പാലക്കാടിന്റെ മുന്നേറ്റം. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാടിന്റെ മുഹമ്മദ് മഷൂദിന്റെ ആദ്യ സ്വര്‍ണ്ണത്തോടെയാണ് കായിക മേളയുടെ കളിയാരവം ഉണര്‍ന്നത്.

കായികമേളയുടെ തിരി തെളിയുമ്പോള്‍ തുടക്കത്തിലെ മുന്നേറുകയാണ് പാലക്കാട്.3000 മീറ്ററില്‍ സീനിയര്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം പാലക്കാടിനാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലൂടെ കോട്ടയം ആദ്യ സ്വര്‍ണം കരസ്ഥമാക്കി.പൂഞ്ഞാര്‍ എസ് എന്‍ എസ് സ്‌കൂളിലെ ദേവിക ബെന്‍ മെഡല്‍ ജേതാവ്.ജൂനിയര്‍ വിഭാഗം 3000 മീറ്ററില്‍ പാലക്കാടിന്റെ രുദ്ര ആര്‍ ഒന്നാമതെത്തി.

സബ്ജൂനിയര്‍ ഗേള്‍സ് ഡിസ്‌കസ് ത്രോയില്‍ കാസര്‍ഗോഡിനായി പാര്‍വണ ജിതേഷ്, സീനിയര്‍ വിഭാഗത്തില്‍ മാര്‍ ബേസില്‍ വിദ്യാര്‍ത്ഥി,ആരതി എസ് ആണ് എറണാകുളത്തിനായി സ്വര്‍ണമണിഞ്ഞത്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്. കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News