ADVERTISEMENT
കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ വധശ്രമം. കലൂരില്‍ ആസാദ് റോഡില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളെയാണ് യുവാവ് അക്രമിച്ചത്. വെട്ടില്‍ പെണ്‍കുട്ടികളില്‍ ഒരാളുടെ കൈക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
അക്രമം നടന്നതിന് അടുത്തുതന്നെയാണ് പെണ്‍കുട്ടികള്‍ താമസിക്കുന്നതെന്നും സ്ഥിരമായി ഇതുവഴി നടന്നുപോകാറുള്ളതാണെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ‘ബൈക്കില്‍ വരുമ്പോള്‍ രണ്ടു പെണ്‍കുട്ടികളും ഒരു യുവാവും തമ്മില്‍ റോഡില്‍ ഉന്തും തള്ളും നടക്കുന്നത് കണ്ടു. പെട്ടെന്ന് യുവാവ് വാക്കത്തിയെടുത്ത് ഒരു പെണ്‍കുട്ടിയുടെ കഴുത്തിന് വെട്ടാന്‍ ശ്രമിച്ചു. മറ്റേ പെണ്‍കുട്ടി കൈകൊണ്ട് തടഞ്ഞതുകൊണ്ട് മാത്രം വെട്ടേറ്റില്ല. ഒരു പെണ്‍കുട്ടികയുടെ കൈക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടികള്‍ ചെറുത്തുനിന്നതോടെ അവന്‍ ഓടി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു’, ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
യുവതിയുടെ ആണ്‍സുഹൃത്താണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ആക്രമിക്കാനുപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.