Rajamouli:ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍; മികച്ച സംവിധായകന്‍ രാജമൗലി

രാജമൗലിക്ക് ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ പുരസ്‌കാരനേട്ടം. ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരനിര്‍ണയത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ആണ് രാജമൗലിയെ തേടിയെത്തിയത്. അവാര്‍ഡ് സമര്‍പ്പണം ജനുവരിയില്‍ നടക്കും.

അമേരിക്കയില്‍ മികച്ച സ്വീകാര്യതയാണ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ നേടുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 15 വിഭാഗങ്ങളിലാണ് ഓസ്‌കറില്‍ മത്സരിക്കുക. ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്‌നിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഓസ്‌കര്‍ നോമിനേഷനു വേണ്ടി തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്ന്‍. ഓസ്‌കര്‍ അക്കാദമിക്കു കീഴിലുള്ള തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം അക്കാദമി അംഗങ്ങളുടെ വോട്ടിങ് ആരംഭിക്കും. ഇതിനു ശേഷമാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക.

ഇന്ത്യയെമ്പാടും തരംഗമായ ആര്‍ആര്‍ആറിന് വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗുജറാത്തി ചിത്രം ചെല്ലോ ഷോയാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News