ADVERTISEMENT
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുതിർന്ന അധ്യാപകൻ അറസ്റ്റിൽ.തായ്‌ലൻഡിൽ നിന്നുള്ള വിദ്യാർത്ഥിനിയെ പ്രൊഫസർ തന്റെ വസതിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിലാണ് ഹൈദരാബാദ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.കാമ്പസിനടുത്തുള്ള തന്റെ വസതിയിലേക്ക് പ്രൊഫസർ ക്ഷണിക്കുകയും മദ്യം വാഗ്ദാനം ചെയ്ത് സാഹചര്യം മുതലെടുക്കാൻ ശ്രമിച്ചുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നത്.
അതേസമയം, സംഭവത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.സംഭവത്തെ അപലപിച്ചും ലൈംഗികാതിക്രമമാണെന്ന് വിശേഷിപ്പിച്ചും സർവകലാശാല പ്രസ്താവന ഇറക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.