ADVERTISEMENT
പങ്കാളി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി യുവതി. മഹാരാഷ്ട്രയിലെ ധുലെയിലാണ് അർഷാദ് സലിം മാലിക് എന്ന യുവാവിനെതിരെ പങ്കാളി പൊലീസിൽ പരാതിയുമായെത്തിയത്. ഗാർഹിക പീഡനം സഹിക്കാവുന്നതിനപ്പുറത്താണെന്നും ശ്രദ്ധയെ 35 കഷ്ണമാക്കിയെങ്കിൽ നിന്നെ ഞാൻ 70 കഷ്ണമാക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
2021 ജൂലൈ മുതലാണ് യുവതി അർഷാദിനൊപ്പം ജീവിക്കാൻ തുടങ്ങിയത്. താൻ മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്നും ഭർത്താവ് 2019 ൽ റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്നും യുവതി പറയുന്നു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. പിന്നീട് ഹർഷൽ മാലി എന്ന് പരിചയപ്പെടുത്തിയ അർഷാദിനെ കണ്ടുമുട്ടിയെന്നും ഇയാൾ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി പറയുന്നു.
ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഒപ്പം താമസിക്കുന്നതിനായി കൂട്ടിക്കൊണ്ടുവന്നുവെന്നും അവർ പറയുന്നു. ലിവ്–ഇൻ– റിലേഷൻഷിപ്പിനുള്ള സത്യവാങ്മൂലം തയ്യാറാക്കുന്നതിനിടയിലാണ് ഹർഷലിന്റെ യഥാർഥ പേര് അർഷാദെന്നാണെന്ന് യുവതി അറിയുന്നത്. തന്നെ അർഷാദ് നിർബന്ധിച്ച് മതം മാറ്റിയെന്നും കുട്ടിയെ മതംമാറ്റാൻ തന്നെ നിർബന്ധിച്ചുവെന്നും യുവതി പറയുന്നു. അർഷാദിന്റെ പിതാവും തന്നെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. അർഷാദുമായുള്ള ബന്ധത്തിലും യുവതിക്ക് ഒരു കുട്ടിയുണ്ട്. പരാതിയെ തുടർന്ന് അർഷാദിനെതിരെ പൊലീസ് കേസെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.