ADVERTISEMENT
ഖത്തറിനും ലോകകപ്പ് ആരാധകര്‍ക്കും നന്ദി അറിയിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ. 82 കാരനായ ബ്രസീലിയന്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന സന്ദേശം അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം ഖത്തറിലെ പ്രമുഖ ലൈറ്റ് ടവറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഈ ചിത്രം സഹിതം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചാണ് ഇതിഹാസ താരം ഖത്തറിന് നന്ദി അറിയിച്ചത്. ‘സുഹൃത്തുക്കളേ, ഞാന്‍ ചെക്കപ്പിനായി ആശുപത്രിയിലാണ്. ഇതുപോലുള്ള പോസിറ്റീവ് സന്ദേശങ്ങള്‍ ലഭിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്. ഈ ആദരവിന് ഖത്തറിനും ആരാധകര്‍ക്കും നന്ദി!’-എന്നാണ് പെലെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചത്.
ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളിലും നിര്‍ണായക സംഭാവനയാണ് നല്‍കിയത്.സമീപ വര്‍ഷങ്ങളില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം സജീവമാണ്. ക്യാന്‍സർ ചികിത്സയില്‍ കഴിയുന്ന പെലെയ്ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.