‘മാതംഗി’;കൊച്ചിയില്‍ നൃത്ത വിദ്യാലയവുമായി നവ്യ നായര്‍|Navya Nair

നര്‍ത്തകിയും ചലച്ചിത്ര താരവുമായ നവ്യാ നായരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നൃത്ത വിദ്യാലയം ആരംഭിച്ചു. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യം വച്ചുകൊണ്ടാണ്ട് ‘മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്ട്‌സ്’ എന്ന നൃത്ത വിദ്യാലയം ആരംഭിച്ചത്. പ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എറണാകുളം കാക്കനാട് പടമുകളിലാണ് നവ്യ നായരുടെ പുതിയ സംരഭമായ നൃത്തവിദ്യാലയം മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്ട്‌സ്’ ആരംഭിച്ചിരിക്കുന്നത്. പ്രശസ്ത നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദായിരുന്നു ഉദ്ഘാടനം. തുടര്‍ന്ന് പ്രിയദര്‍ശിനി ഗോവിന്ദിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ശില്‍പശാലക്കും തുടക്കമായി.

ചടങ്ങില്‍ മാതംഗിയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റിന്റെ പ്രകാശനം സംവിധായകന്‍ സിബി മലയില്‍ നിര്‍വ്വഹിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ മധു, എസ് എന്‍ സ്വാമി, സംവിധായകരായ സിബി മലയില്‍, വി.കെ പ്രകാശ് തുടങ്ങി പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News