Madhu Kainakari:മധു കൈനകരി അന്തരിച്ചു

നില്‍ ഫിലിം എഡിറ്റര്‍ ആയിരുന്ന മധു കൈനകരി അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമ്പലപ്പുഴയിലുള്ള വസതിയില്‍ വെച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

പത്മരാജന്റെ സുഹൃത്തും, അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ക്ക് ചിത്രസംയോജനം മധു കൈനകരി നിര്‍വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂരദര്‍ശനില്‍ ഉള്‍പ്പടെ മറ്റ് ദൂരദര്‍ശന്‍ കേന്ദ്രങ്ങളില്‍ മധു സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

‘കള്ളന്‍ പവിത്രന്‍’, ‘നവംബറിന്റെ നഷ്ടം’, ‘കൂടെവിടെ’, ‘ഒരിടത്തൊരു ഫയല്‍വാന്‍’, ‘പറന്ന് പറന്ന് പറന്ന്’ തുടങ്ങിയ നിരവധി മലയാളം സിനിമകള്‍ക്ക് വേണ്ടി മധു കൈനകരി എഡിറ്റ് ചെയ്തിട്ടുണ്ട്. അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എഡിറ്റിംഗില്‍ ബിരുദം നേടിയിട്ടുണ്ട്. ഋദ്ധി, സിദ്ധി എന്നിവരാണ് മക്കള്‍.സഹധര്‍മ്മിണി ഓമനാമധു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News