Suraj Venjaramoodu:സുരാജിന്റെ ‘റോയ്’ സോണി ലിവില്‍; ഡിസംബര്‍ ഒന്‍പതിന് റിലീസ് ചെയ്യും

സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘റോയ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഡിസംബര്‍ ഒന്‍പതിന് ചിത്രം സോണി ലിവിലൂടെ റിലീസ് ചെയ്യും. ചിത്രീകരണം പൂര്‍ത്തിയായി ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റോയ് റിലീസിനായി എത്തുന്നത്. ചിത്രം സുനില്‍ ഇബ്രാഹിമാണ് സംവിധാനം ചെയ്യുന്നത്.

ചിത്രം സജീഷ് മഞ്ചേരിയും സനൂബ് കെ യൂസഫുമാണ് നിര്‍മ്മിക്കുന്നത്. സുനില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ സുരാജിനൊപ്പം ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രമാണ്.

നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി.കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു.

ജയേഷ് മോഹന്‍ ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍,ഗായകര്‍ സിത്താര കൃഷ്ണകുമാര്‍, സൂരജ് സന്തോഷ്,നേഹ നായര്‍,റാഖില്‍ ഷൗക്കത്ത് അലി,രാജേഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News