ഓയോയിലും പിരിച്ചുവിടല്‍: ടെക്, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലെ 600 ജീവനക്കാരെ പറഞ്ഞുവിടും

ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവല്‍ ടെക് സ്ഥാപനമായ ഐപിഒ-ബൗണ്ട് ഓയോ, 3700 ജീവനക്കാരില്‍ 10 ശതമാനംപേരെ കുറയ്ക്കുമെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചു.

ടെക്നോളജിയിലും കോര്‍പ്പറേറ്റ് വെര്‍ട്ടിക്കലിലുമുള്ള 600 ജീവനക്കാര്‍ക്ക് പിങ്ക് സ്ലിപ്പ് നല്‍കാനാണ് നീക്കം. റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് ടീമുകളെ ശക്തിപ്പെടുത്തുന്നതിനായി കമ്പനി മറ്റ് 250 പേരെ നിയമിക്കാനും പദ്ധതിയിടുന്നുണ്ട്.

തങ്ങളുടെ സംഘടനാ ഘടനയിലെ വ്യാപകമായ മാറ്റങ്ങളുടെ ഭാഗമാണിതെന്ന് ഒയോ പറഞ്ഞു. കോര്‍പ്പറേറ്റ് ആസ്ഥാനങ്ങളിലെയും ഒയോ വെക്കേഷന്‍ ഹോമുകളിലെയും ജീവനക്കാരുടെ എണ്ണവും കുറയ്ക്കുമെന്നും ഓയോ അറിയിച്ചു.

ഔട്ട്‌പ്ലേസ്‌മെന്റിൽ കഴിയുന്നത്ര ജീവനക്കാരെ സഹായിക്കുമെന്നും അവരുടെ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ശരാശരി 3 മാസം വരെ തുടരുമെന്നും OYO യുടെ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ റിതേഷ് അഗർവാൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here