കൊച്ചുപ്രേമന്‍ എന്ന പേരില്‍ ഏറെ കൗതുകമുണ്ട്. മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ അഭിനേതാവ് കൊച്ചുപ്രേമന്റെ യഥാര്‍ത്ഥ പേര് കെ എസ് പ്രേംകുമാര്‍ എന്നാണ്. പ്രൊഫഷണല്‍ നാടക രംഗത്തുനിന്നാണ് കൊച്ചുപ്രേമന്‍ സിനിമാ- സീരിയല്‍ രംഗത്തേക്ക് കടന്നുവന്നത്.
ADVERTISEMENT
പ്രൊഫഷണല്‍ നാടക രംഗത്ത് സജീവമായിരുന്ന കാലത്ത് തന്റെ കൂടെ നാടകത്തില്‍ പ്രേമന്‍ എന്ന മറ്റൊരു ആളുണ്ടായിരുന്നു. രണ്ടുപേരും ഒരു സമിതിയില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് ടി വി മാധ്യമങ്ങള്‍ ഇല്ലാതിരുന്ന കാലം. പുതിയ നാടകങ്ങളെ കുറിച്ചുള്ള റിവ്യൂ അന്ന് പത്രങ്ങളിലും റേഡിയോയിലുമൊക്കെയാണ് വരുന്നത്. പുതിയതായി അവതരിപ്പിച്ച നാടകത്തില്‍ രണ്ട് പ്രേമന്‍മാരും ഉണ്ടായിരുന്നു. നാടകത്തിനുശേഷം അന്ന് പത്രത്തില്‍ അടിച്ചുവന്നത് ‘പ്രേംകുമാര്‍’ മനോഹരമായി നാടകത്തിലെ വേഷം കൈകാര്യം ചെയ്തുവെന്നാണ്. പ്രേംകുമാര്‍ എന്ന പേരായതിനാല്‍ അതിന് അവകാശവാദവുമായി തങ്ങള്‍ രണ്ട് പേരും തമ്മില്‍ തര്‍ക്കമായി.
അന്ന് കൊച്ചുപ്രേമന്‍ പ്രഖ്യാപിച്ചു. നാടകത്തില്‍ ഇനി പേര് അനൗണ്‍സ് ചെയ്യുമ്പോള്‍ പേരില്‍ ഒരു മാറ്റം വരുത്താം. താന്‍ ചെറിയ ആളായതുകൊണ്ട് തന്റെ പേര് കൊച്ചുപ്രേമന്‍ എന്നാക്കാം. സഹപ്രവര്‍ത്തകന്‍ വലിയ പ്രേമന്‍ ആയതുകൊണ്ട് ഇനി മുതല്‍ വലിയ പ്രേമന്‍ എന്ന് അറിയപ്പെടണം. എല്ലാവരും അത് സമ്മതിച്ചു. എന്നാല്‍ കൊച്ചുപ്രേമന്‍ എന്ന പേര് ക്ലിക്ക് ആയി. ആ വലിയ പ്രേമനായിരുന്നു തന്റെ കലാജീവിതത്തിലെ കളിക്കൂട്ടുകാരനെന്നും കൊച്ചുപ്രേമന്‍ പല ഇന്റര്‍വ്യൂകളിലും തുറന്നുപറഞ്ഞിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.