മുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍

മുംബൈയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയേയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഭര്‍ത്താവ് കമല്‍കാന്ത് ഷായെ കൊലപ്പെടുത്തിയതിന് യുവതി, കവിത, സുഹൃത്ത് ഹിതേഷ് ജെയിന്‍ എന്നിവരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

യുവതിയും സുഹൃത്തും ഭര്‍ത്താവിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്ലോ വിഷബാധയെ തുടര്‍ന്ന് സെപ്തംബര്‍ 3 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം 17 ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു.

ഇരുവര്‍ക്കുമെതിരെ ഐപിസി 302,328, 120(ബി) വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി ഡിസംബര്‍ 8 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News