ഡ്രൈവർക്ക് ഹൃദയാഘാതം; നിയന്ത്രണം വിട്ട ബസിടിച്ച് മരണം

ഡ്രൈവർക്ക് വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസിടിച്ച് അപകടം. മധ്യപ്രദേശിലെ ജബൽപുരിലായിരുന്നു സംഭവം. സംഭവത്തിൽ ബസ് ഡ്രൈവറുൾപ്പെടെ രണ്ട് പേർ മരിക്കുകയും ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഗൊഹൽപുർ പൊലീസ് സ്റ്റേഷൻ പരിസരത്തുവച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും സമീപത്തുണ്ടായിരുന്ന ബൈക്കിലും മറ്റുവാഹനങ്ങളിലും ഇടിച്ചുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ഹൃദയാഘാതത്തെ തുടർന്ന് സീറ്റിൽ കുഴഞ്ഞുവീണ ഡ്രൈവർ ഹർദേവ് പാലിനെയും (60) പരുക്കേറ്റവരെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ബസിൽ വച്ചുതന്നെ ഡ്രൈവർ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel