വിവാഹ സ്ത്രീധനമായി നല്‍കിയ 11 ലക്ഷം രൂപ വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി വരന്‍. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥനായ സൗരഭ് ചൗഹാന്‍ ആണ് വധുവിന്റെ മാതാപതാക്കള്‍ പണം തിരികെ നല്‍കിയത്.
നല്ല മാറ്റത്തിനുള്ള ആദ്യ പടിയായി ഇതിനെ കാണാമെന്ന് കിസാന്‍ മസ്ദൂര്‍ സംഗതന്‍ ദേശീയ പ്രസിഡന്റ് താക്കൂര്‍ പുരന്‍ സിങ് പറഞ്ഞു. ഉത്തര്‍പ്രദേര്‍ മുസാഫര്‍ നഗറിലെ ലെഖാന്‍ ഗ്രാമത്തിലാണ് സംഭവം.
തനിക്ക് സ്ത്രീധനമായി ഒന്നും വേണ്ടെന്നും ഒരു രൂപ മാത്രം ദക്ഷിണയായി തന്നാല്‍ മതിയെന്നുമായിരുന്നു ധീരവും അഭിനന്ദനാര്‍ഹവുമായി വരന്റെ നിലപാട്. മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകള്‍ പ്രിന്‍സ് ആണ് സൗരഭിന്റെ വധു.
ചൗഹാന്റെ നടപടിയെ സ്വാഗതം ചെയ്തും അഭിനന്ദിച്ചും നിരവധിപേരാണ് രംഗത്തുവന്നത്. എല്ലാവരും കണ്ടുപഠിക്കേണ്ട ശീലമാണിതെന്നും വധു ഒരിക്കലും ഈ വരന്റെ വീട്ടില്‍ വെച്ച് പണത്തിന്റെ പേരില്‍ അപമാനിക്കപ്പെടില്ല എന്നും ഒക്കെ കമന്റുകള്‍ വരുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here