ADVERTISEMENT
വിഴിഞ്ഞം വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെന്ന് ഗവർണർ. സർക്കാർ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നമുക്ക് കാത്തിരിക്കാം. വിഷയം ഒരു പരിധി കടന്ന് വഷളാകാൻ പാടില്ലെന്നും ഗവർണർ പറഞ്ഞു.
അതേസമയം വിഴിഞ്ഞം പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പദ്ധതി കമ്മീഷൻ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ നിർത്തിവെക്കുന്നത് നാടിനും സമൂഹത്തിനും സമ്പദ്ഘടനയ്ക്കും നല്ലതല്ലെന്ന് മന്ത്രി വ്യക്തമാക്കി.
തീരദേശ സംരക്ഷണം നല്ല നിലയിലാണ് സർക്കാർ നിർവ്വഹിച്ചു പോരുന്നത്. ചെല്ലാനം അതിനുദാഹരണമാണ് അവിടെ ടെട്രാപോഡുകളുടെ നിർമ്മാണം 70 ശതമാനത്തിലധികം പൂർത്തിയായി.
വിഴിഞ്ഞത്ത് ആസൂത്രിത ആക്രമണം ഉണ്ടായിട്ടും അങ്ങേയറ്റത്തെ സംയമനത്തോടെയാണ് സർക്കാർ ഇടപെട്ടതെന്നും മതസൗഹാർദം തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും കോൺഗ്രസും, ബി ജെ പിയും-ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്,ഭരണഘടനയ്ക്കെതിരായ നിലപാടാണ് അവർ തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.