കോണ്‍ഗ്രസ് വിശ്വാസങ്ങളെ ചതിച്ചിട്ടില്ല: ശശി തരൂര്‍

കോണ്‍ഗ്രസ് വിശ്വാസങ്ങളെ ചതിച്ചിട്ടില്ലെന്ന് ശശി തരൂര്‍. യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസിന്‍റെ ഭാഗമാണ്. അതെങ്ങനെ ചട്ടക്കൂടിന് പുറത്താകുമെന്നും തരൂര്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് അവര്‍ക്ക് പ്രചോദനം നല്‍കാനാണെന്നും ശശി തരൂര്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ എന്നിവരുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തി. അതേസമയം പാലായിൽ പ്രൊഫ. കെ.എം ചാണ്ടി അനുസ്മരണയോഗത്തിൽ ശശി തരൂർ പങ്കെടുക്കുകയാണിപ്പോൾ.

തിരുവഞ്ചൂർ രാധാകൃഷ്ണൻ, നാട്ടകം സുരേഷ് ഉൾപ്പെടെയുള്ള നേതാക്കൾപരിപാടിയിൽ നിന്ന് വിട്ടു നിന്നു. പാർട്ടിയെ അറിയിക്കാതെയുള്ള ശശി തരൂരിന്റെ പര്യടനത്തിനെതിരെ എഐസിസിക്കും അച്ചടക്ക സമിതി അധ്യക്ഷനും പരാതി നൽകുമെന്നാണ് നാട്ടകം സുരേഷ് പറയുന്നത്. പരിപാടി പാർട്ടിയുമായി ആലോചിച്ചില്ലെന്നതാണ് വിട്ട് നിൽക്കുന്നതിനുള്ള കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News