കഴിവുള്ള തലമുറയെ വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം:മുഖ്യമന്ത്രി| Pinarayi Vijayan

കഴിവുള്ള തലമുറയെ വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ കഴിവ് വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന കായിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരി കുട്ടികളെ സാരമായി ബാധിച്ചു. കളിക്കാനുള്ള അവസരം പരിമിതപ്പെട്ടു പോയി. അതുകൊണ്ട് തന്നെ അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കായിക മേളയെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ലോകോത്തര താരങ്ങള്‍ക്ക് അവസരം ഒരുക്കിയത് സ്‌കൂള്‍ കായികമേളകളാണ്.

കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, സവിശേഷ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. 5 ലക്ഷം കുട്ടികള്‍ക്ക് ആയിരം കേന്ദ്രങ്ങളില്‍ ഫുഡ്‌ബോള്‍ പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News