പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ചു ക്രൂരമായി കൊലപ്പെടുത്തി

പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ചു ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി, ഒരാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം.

ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അലോക് സിംഗ് പറഞ്ഞു. ഒന്‍പതുവയസുകാരിയായ സഹോദരിക്കൊപ്പം പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ വീടിന് സമീപത്തെ കാട്ടിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി.

അവിടെ വച്ച് ഗ്രാമത്തിലെ മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അവിടെ നിന്നും രക്ഷപ്പെട്ട സഹോദരിയാണ് ഇക്കാര്യം വീട്ടില്‍ ചെന്ന് പറഞ്ഞത്. ഇതോടെ വീട്ടുകാരം അയല്‍വാസികളും പെണ്‍കുട്ടിക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News