കൊച്ചു പ്രേമന്റെ നിര്യാണത്തിൽ ചലച്ചിത്ര അക്കാദമിഅനുശോചിച്ചു

അന്തരിച്ച നടൻ കൊച്ചു പ്രേമന്റെ നിര്യാണത്തിൽ ചലച്ചിത്ര അക്കാദമി അനുശോചിച്ചു. ഹാസ്യവേഷങ്ങളിലൂടെ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയ നടനാണ് കൊച്ചുപ്രേമൻ. ഗൗരവമുള്ള വേഷങ്ങളും തനിക്കിണങ്ങുമെന്ന് ചുരുക്കം ചിത്രങ്ങളിലൂടെ തെളിയിച്ച അദ്ദേഹത്തിന്റെ നിര്യാണം മലയാള സിനിമയ്ക്കും സാംസ്കാരിക കേരളത്തിനും തീരാ നഷ്ടമാണെന്നും അക്കാഡമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.

ചലച്ചിത്ര അക്കാദമിക്ക് വേണ്ടി വൈസ് ചെയർമാൻ പ്രേംകുമാറും സാംസ്കാരിക മന്ത്രിക്കു വേണ്ടി അക്കാദമി സെക്രട്ടറി സി അജോയിയും റീത്ത് സമർപ്പിച്ചു. ഞായറാഴ്ച രാവിലെ 11 മുതൽ 12 വരെ ഭാരത് ഭവനിൽ കൊച്ചു പ്രേമന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനം ഉണ്ടാകുമെന്നു സി അജോയ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News