കേരള സംസ്ഥാന സ്കൂൾ കായികമേള ; രണ്ടാം ദിനത്തിലെ ആദ്യ സ്വർണം പാലക്കാടിന്

കേരള സംസ്ഥാന സ്കൂൾ കായികമേള രണ്ടാം ദിനത്തിലെ ആദ്യ സ്വർണം പാലക്കാടിന് .സീനിയർ ആൺകുട്ടികളുടെ 5000 മീറ്ററിൽ പാലക്കാട്ടിന്റെ അകാശ് ജി സ്വർണ്ണം നേടി .ഇതോടെ പാലക്കാടിന്റെ സ്വർണ്ണനേട്ടം ആകെ പത്തായി.മുണ്ടൂർ എച്ച് എസ് വിദ്യാർത്ഥിയാണ് ആകാശ് .

world cup | റെക്കോർഡിട്ട് മെസി, അർജന്റീന പ്രീ ക്വാർട്ടറിൽ

ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരെ അർജന്റീനയ്ക്ക് ജയം. രണ്ടിനെതിരെ ഒരു ഗോളിനാണ് അർജന്റീനയുടെ ജയം. ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും.

ആദ്യ പ്രീക്വാർട്ടറിൽ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് നെതർലൻഡ്സ് ക്വാർട്ടറിൽ കടന്നത് .

35-ാം മിനിറ്റില്‍ മെസ്സിയാണ് അർജന്റീനക്ക് വേണ്ടി ആദ്യം ഗോള്‍വലകുലുക്കിയത്. 57–ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്. 77–ാം മിനിറ്റിലാണ് ഓസ്ട്രേലിയ ഒരു ഗോൾ മടക്കിയത്. പകരക്കാരൻ താരം ക്രെയ്ഗ് അലക്സാണ്ടർ ഗുഡ്‌വിൻ നേടിയ ഗോളിലുടെയാണ്‌ അർജന്റീനയ്‌ക്കെതിരെ ഓസ്ട്രേലിയ തിരിച്ചടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News