കൊച്ചി മാരത്തണിന് തുടക്കം ; ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മാരത്തൺ ഉദ്ഘാടനം ചെയ്തു

കൊച്ചി മാരത്തണിന് തുടക്കം . ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മാരത്തൺ ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷനും സോൾസ് ഓഫ് കൊച്ചിൻ റണ്ണേഴ്‌സ് ക്ലബ്ബും സിറ്റി പോലീസും ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തൺ സംഘടിപ്പിക്കുന്നത്.

മറൈൻ ഡ്രൈവിൽ ഇന്ന് രാവിലെ 3 .30 ന് ആരംഭിച്ച മാരത്തൺ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഫ്‌ളാഗ് ഓഫ് ചെയ്തു.വിജയികൾക്കുള്ള സമ്മാനദാനവും സച്ചിൻ നിർവഹിക്കും. ഫുൾ, ഹാഫ് ,ഫൺ വിഭാഗങ്ങളിലായി 42.2, 21.1, 5 കിലോമീറ്റർ ദൂരമാണ് മാരത്തൺ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 8,000 ത്തോളം പേർ മാരത്തണലിൽ പങ്കെടുക്കുന്നുണ്ട്.

ഫിറ്റ്നസ് ബോധവൽക്കരണം മികച്ച ആശയം ആണെന്ന് സച്ചിൻ പറഞ്ഞു .അതോടൊപ്പം രാജ്യത്തിൻ്റെ പുരോഗതിക്കും കാലഘട്ടത്തിന് അനിവാര്യവുമായ ക്യാമ്പയ്നാണിത് എന്നും കായിക ആസ്വാദകരിൽ നിന്നും കായിക രാജ്യമാകുന്നതിനുള്ള മികച്ച തുടക്കമാണ് മാരത്തോൺ എന്നും സച്ചിൻ ടെൻഡുൽക്കർ കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News