ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിന് സ്ലോ പോയിസൺ നൽകി കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. കമൽകാന്ത് എന്ന യുവാവാണ് ഭാര്യയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായത്. ഭാര്യ കവിതയും കാമുകൻ ഹിതേഷും മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കമൽകാന്തിനെ കൊലപ്പെടുത്തുന്നത്.
കവിതയും കമൽകാന്തും പിരിഞ്ഞുജീവിക്കുകയായിരുന്നു. എന്നാൽ കുട്ടികളെക്കരുതി ഒരുമിച്ച് ജീവിക്കാമെന്ന ധാരണയോടെ വീണ്ടും കമൽകാന്തിനെ കവിത സമീപിച്ചു.
കുട്ടികളെയോർത്ത് കമൽകാന്തും ഇത് സമ്മതിച്ചു. കവിതയുടെ തിരികെ വരവ് കഴിഞ്ഞ് അധികനാൾ ആകുന്നതിന് മുൻപ് കമൽകാന്തിന്റെ അമ്മ വയറുവേദന മൂലം മരിച്ചു.വൈകാതെ അമ്മയുടെ അതേ അസ്വാസ്ഥ്യങ്ങൾ കമൽകാന്തും പ്രകടിപ്പിക്കാൻ തുടങ്ങി. ഇതേ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായി. ആശുപത്രിയിൽ തുടർന്നെങ്കിലും രോഗപുരോഗതിയുണ്ടായില്ല. കമൽകാന്ത് മരണത്തിന് കീഴടങ്ങി.
ഡോക്ടർ നടത്തിയ വിദഗ്ധ പരിശോധനയിൽ കമൽകാന്തിന്റെ ശരീരത്തിൽ ഉയർന്നതോതിൽ ആർസെനിക്ക് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിന് വഴിയൊരുക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.