വ്യവസായത്തിൽ കേരളം ഇനി കൊച്ചുകേരളമല്ല . പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം . ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ച് മന്ത്രി പി രാജീവ് . പോസ്റ്റ് ഇങ്ങനെ .
പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളം ഏതാണെന്ന് അറിയാമോ? അത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. സ്വന്തം ആവശ്യത്തിനുള്ളത് കഴിഞ്ഞ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് കൂടി കണക്കിലെടുത്ത് കാർബൺ ക്രെഡിറ്റ് പ്ലസ് ആയ സ്ഥാപനം കൂടിയാണ്. ഏകദേശം മൂന്നു കോടി രൂപയിലധികം മൂല്യമുള്ള ക്രെഡിറ്റാണ് ഈ വർഷം ലഭിച്ചത്.
കോവിഡ് കാലം പ്രതിസന്ധികളുടേതായിരുന്നല്ലോ, പ്രത്യേകിച്ചും വ്യോമയാന രംഗം. അതിനു ശേഷം ലാഭത്തിലായ ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളവും കൊച്ചിയാണ്. ഇപ്പോൾ ചാർട്ടർ വിമാനങ്ങൾക്കായി പുതിയ സംവിധാനം തുടങ്ങുകയാണ്. കാറിൽ നിന്ന് രണ്ടു മിനിട്ടിനുള്ളിൽ ചാർട്ടർ വിമാനത്തിലെത്താൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.