കോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ ചേരും

കോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ ചേരും. മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായ ശേഷം ആദ്യമായാണ് സ്റ്റിയറിംഗ് കമ്മറ്റി ചേരുന്നത്. പാർട്ടി പ്ലീനറി സമ്മേനം സംഘടിപ്പിക്കുന്നതാവും യോഗത്തിന്റെ പ്രധാന അജണ്ട. ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയും ചർച്ചയാകും.

പ്ലീനറി സമ്മേളനം ഫെബ്രുവരി അവസാനം ചേരാനാണ് ആലോചിക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന്റെ ഇടവേളയിലാകും പ്ലീനറി സമ്മേളനം. പാർട്ടി പ്രവർത്തക സമിതി അംഗങ്ങളേയും ജനറൽ സെക്രട്ടറിമാരേയും പ്ലീനറി സമ്മേളനമാണ് തിരഞ്ഞെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here