തരൂർ സന്ദർശനം അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് പത്രക്കാരോട് പറഞ്ഞത് തെറ്റ്: കെ മുരളീധരന്‍

കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിനെതിരെ കെ മുരളീധരന്‍. തരൂർ സന്ദർശനം അറിയിച്ചില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് പത്രക്കാരെ അറിയിച്ചത് തെറ്റ്. തരൂർ അറിയിച്ചിട്ടാണ് പരിപാടിക്ക് പോയത്. അറിയിച്ചില്ലെങ്കിൽ കൂടി കെപിസിസിക്കാണ് ഡിസിസി പ്രസിഡന്‍റ് പരാതി പറയേണ്ടിയിരുന്നതെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം, തക്കര്‍ങ്ങല്‍ക്കിടെ ശശി തരൂർ പത്തനംതിട്ടയിലെത്തി. തരൂരിന്‍റെ സന്ദര്‍ശനത്തില്‍ നിന്നും ഡി.സി.സി പ്രസിഡെൻ്റ സതീഷ് കൊച്ചു പറമ്പിൽ വിട്ടു നിന്നു. മുൻ എം.എൽ.എ കെ കെ ഷാജുവും മുൻ ഡി സി സി പ്രസിഡെൻ്റ് പി മോഹൻ രാജുവും തരൂരിനൊപ്പം പരിപാടിയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel