പാർട്ടി ശക്തിപ്പെട്ടാൽ മാത്രമേ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയൂ ; മല്ലികാർജുൻ ഖാർഗെ

കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ദില്ലിയിൽ ആരംഭിച്ചു . മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലാണ് യോഗം .
പ്ലീനറി സമ്മേളനത്തിന്റെ സമയവും സ്ഥലവും ഇന്ന് തീരുമാനിക്കും. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് നേതാക്കളെ ഉത്തരവാദിത്വങ്ങൾ ഓർമ്മിപ്പിച്ച് സംസാരിച്ചു .

ആത്മപരിശോധന നടത്തണം ,പൊതു വിഷയങ്ങളിൽ താഴേതട്ടിൽ ഇടപെടൽ കുറവ് ,ചുമതലകൾ വഹിക്കുന്ന നേതാക്കൾ അതാത് മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തണം , കൃത്യമായ രീതിയിൽ പാർട്ടിയിൽ പുനഃസംഘടന നടക്കണം ,പാർട്ടി ശക്തിപ്പെട്ടാൽ മാത്രമേ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയൂ എന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു .

മോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് കോൺഗ്രസിൻ്റെ കടമയാണെന്ന് എല്ലാവരും ഓർക്കണം എന്നും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഖാർഗെ കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News