ADVERTISEMENT
കോൺഗ്രസിൽ കലാപ കൊടിയുയർത്തി ശശി തരൂരിന്റെ പര്യടനം തുടരുന്നു. പത്തനംതിട്ട അടൂരിൽ തരൂരിനൊപ്പം വേദി പങ്കിട്ട് ആൻ്റോ ആൻ്റണി എം.പി. യും കെ എസ് ശബരിനാഥും. ഡി.സി.സി.യുടെ കടുത്ത എതിർപ്പിനെ തുടർന്ന് പത്തനംതിട്ടയിലെ മുതിർന്ന നേതാക്കൾ തരൂരിൻ്റെ പരിപാടിയിൽ വിട്ടു നിൽക്കുന്ന്.
ഡി.സി.സി. പ്രസിഡെൻ്റ്മാരുടെ ബഹിഷ്കരണത്തെ പരിഹസിച്ച് കൊണ്ടായിരുന്ന് തരൂരിൻ്റെ പത്തനംതിട്ടയിലെ സന്ദർശത്തിൻ്റെ തുടക്കം.
പന്തളം ക്ഷേത്രദർശനത്തോടുകൂടിയാണ് ശശിതരൂരിലെ പത്തനംതിട്ടയിലെ പര്യടനം ആരംഭിച്ചത്. പന്തളത്ത് എത്തിയ തരൂരിനെ മുൻ ഡി.സി.സി. പ്രസിഡെൻ്റ് പി മോഹൻ രാജിൻ്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. രാഷ്ട്രീയ പരിപാടി അല്ലായിരുന്നെങ്കിലും നിരവധി പ്രാദേശിക കോൺഗ്രസ് നേതാകൾ സ്വീകരിക്കാൻ പന്തളത്ത് എത്തിയിരുന്ന്.അതേ സമയം വിവാദങ്ങളുടെ പ്രതികരിക്കാൻ പന്തളത്ത് തരൂർ തയ്യാറായില്ല .
ഡിസിസിയുടെ കടുത്ത എതിർപ്പിനിടയിലും ഡിസിസി ജനറൽ സെക്രട്ടറി സോജി ,ദളിത് കോൺഗ്രസ് നേതാവ് കെ കെ ഷാജു തുടങ്ങിയവർ തിരൂരിനെ സ്വീകരിക്കാൻ പന്തളത്ത് എത്തിയത് പത്തനംതിട്ട കോൺഗ്രസിലും വിഭാഗീയത രൂക്ഷമാകുന്ന സൂചനയാണ് നൽകുന്നത്. അടൂരിൽ രാഷ്ട്രീയം സംസാരിക്കാമെന്നാണ് തരൂർ അറിയിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.