2024ലെ തെരഞ്ഞെടുപ്പ്; യോഗം വിളിച്ച് നദ്ദ

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻമാരുടേയും ജനറൽ സെക്രട്ടറിമാരുടേയും രണ്ട് ദിവസത്തെ യോഗത്തിന് നാളെ ദില്ലിയിൽ തുടക്കം. 2024 ലെ തെരഞ്ഞെടുപ്പ് അജണ്ടയാക്കിയാണ് BJP അദ്ധ്യക്ഷൻ ജെ.പി നദ്ദ യോഗം വിളിച്ചത്. കേരളത്തിൽ സംഘടനാ പ്രവർത്തനത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലും ഗുരുതര വീഴ്ച്ചയെന്ന വിലയിരുത്തലിൽ ദേശീയ നേതൃത്വം. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാന ഘടകത്തിന് വീഴ്ച്ച പറ്റിയതും യോഗം ചർച്ച ചെയ്യും.

രണ്ട് ദിവസത്തെ യോഗത്തിൽ സംഘടനാ പ്രവർത്തനം സംബന്ധിച്ച ചർച്ചകൾ നടക്കും. 2024 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനം BJP തുടങ്ങിയിട്ടുണ്ട്.ആർ.എസ്.എസിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം. എന്നാൽ കേരളത്തിൽ ഈ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. തൃശ്ശൂർ, തിരുവനന്തപുരം, പാലക്കാട് എന്നീ സീറ്റുകളിൽ കേന്ദ്രീകരിക്കാനാണ് ദേശീയ നേതൃത്വം നൽകിയ നിർദ്ദേശം എന്നാൽ സംസ്ഥാന നേതൃത്വം ഈ മണ്ഢലങ്ങളിൽ ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല.

കേന്ദ്ര മന്ത്രി വി.മുരളീധരൻ മത്സരിക്കാൻ തയ്യാറെടുക്കുന്ന ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിലും പ്രവർത്തനങ്ങൾ നടത്തുന്നതിൽ BJPക്ക് വലിയ വീഴ്ച്ചയാണ് സംഭവിച്ചത്. ജെ.പി നദ്ദ വിളിച്ച് ചേർത്ത യോഗത്തിൽ BJP ദേശീയ സംഘടനാ ജനറൽ സെക്രട്ടറി BL സന്തോഷ്, പാർട്ടി ദേശീയ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. കേരളത്തിൽ പാർട്ടി ഘടകത്തിനുണ്ടായ വീഴ്ച്ച സംബന്ധിച്ച് ദേശീയ അദ്ധ്യക്ഷൻ സംസ്ഥാന്ന സംഘടനാ സെക്രട്ടറി എം ഗണേശിൽ നിന്ന് വിശദീകരണം തേടും.

കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും കേരള ഘടകം പരാജയമാണെന്ന വിലയിരുത്തലിലാണ് ദേശിയ നേതൃത്വം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും യോഗത്തിൽ ചർച്ചയാകും.ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് വിലയിരുത്തലും യോഗത്തിലുണ്ടാകും. ഗുജറാത്തിൽ സംസ്ഥാന ഘടകത്തിനുണ്ടായ വീഴ്ചയും യോഗത്തിൽ ചർച്ചയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News