ADVERTISEMENT
കോഴിക്കോട് ബാങ്ക് തട്ടിപ്പിൽ, അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. ഇതുവെ കണ്ടെത്തിയത് 12 കോടി 68 ലക്ഷം രൂപയുടെ തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച്. നാളെ ബാങ്ക് ശാഖയിലും കോര്‍പറേഷനിലും അന്വേഷണ സംഘം പരിശോധന നടത്തും. തട്ടിപ്പ് നടത്തിയ മുൻ ബാങ്ക് മാനേജരുടെ മുൻകൂർ ജാമ്യഹർജിയും നാളെ കോടതി പരിഗണിക്കും.
കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. ശനിയാഴ്ചയാണ് കോഴിക്കോട് ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്‍ കമ്മീഷണര്‍ ടി.എ ആന്‍റണി യുടെ നേതൃത്ത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തത്. ലോക്കല്‍ പൊലീസ് നല്‍കിയ രേഖകളും അക്കൗണ്ടുമായി ബന്ധപ്പെട്ട ബാങ്ക് വിവരങ്ങളും ഇവർ ശേഖരിച്ചു. ഇതുവരെ നടത്തിയ പരിശോധനയില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ക്രൈംബ്രാഞ്ച് കണ്ടെത്തി. പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതായി വ്യക്തമായിട്ടുണ്ട്. അതിനാല്‍ ബാങ്ക്, കോര്‍പറേഷന്‍ എന്നിവയുടെ രേഖകള്‍ ക്രൈബ്രാഞ്ച് സംഘം വിശദമായി പരിശോധിക്കും .
തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജരായിരുന്ന എം.പി
റിജിലിന്‍റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി.
ആകെ15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പറേഷന്‍റെ പരാതി. ഇതിൽ ആദ്യം പുറത്ത് വന്ന രണ്ടരക്കോടിയിൽപ്പരം രൂപ ബാങ്ക് തിരിച്ചു നൽകിയിരുന്നു. ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനാല്‍ തട്ടിപ്പിന്‍റെ വ്യാപ്തി വർധിക്കാനാണ് സാധ്യത.കേസിലെ പ്രതി മുൻ മാനേജർ എം.പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച കോഴിക്കോട് ജില്ല കോടതി പരിഗണിക്കും.റിജില്‍ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.