സുകുമാരക്കുറുപ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ എം ഹരിദാസ് അന്തരിച്ചു

പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ റിട്ട. എസ്.പി എം ഹരിദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. 1984 ൽ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്.

അന്ന് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇൻഷുറൻസ് തട്ടിയെടുക്കാൻ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത് ഹരിദാസാണ്. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് പോളയത്തോട്ടെ പൊതു ശ്മശാനത്തിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News