ADVERTISEMENT
ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 12 മണി പിന്നിടുമ്പോൾ 18% പോളിങാണ് രേഖപ്പെടുത്തിയത്. പല പോളിങ് സ്റ്റേഷനുകളിലും നീണ്ട ക്യൂ അനുഭവപ്പെട്ടു. 250 വാർഡുകളിലേക്ക് 1349 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.അതേസമയം ചിലയിടങ്ങളിൽ വോട്ടർപ്പട്ടികയിൽ വോട്ടർമാരുടെ പേര് ഇല്ലാതത്തായി പരാതിയും ഉയർന്നു.
ദില്ലി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് പോളിംഗ് ശതമാനത്തിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാവിലെ 10.30 മണി വരെ 9% ആയിരുന്ന പോളിങ് 12 മണി കഴിഞ്ഞപ്പോൾ 18% ഉയർന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബിജെപി എംപി പർവേഷ് വർമ്മ, കോൺഗ്രസ് നേതാവ് അജയ് മാക്കൻ തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി. ദാല്ലുപുരയിലെ പോളിങ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ എത്തിയ ദില്ലി കോൺഗസ് അധ്യക്ഷൻ അനിൽ ചൗധരിക്ക് വോട്ടർപ്പട്ടികയിൽ പേരില്ലാതത്തിനാൽ വോട്ട് ചെയ്യാൻ സാധിച്ചില്ല.
അഴിമതി രഹിത സർക്കാരിന് വോട്ട് ചെയ്യണമെന്നും ഗുണ്ടായിസം നടത്തുന്ന പാർട്ടിക്ക് വോട്ട് ചെയ്യരുതെന്നും അരവിന്ദ് കെജ്രിവാൾ അഭ്യാർത്ഥിച്ചു. അതേസമയം സുബാഷ് മൊഹല്ല വാർഡിൽ ബിജെപിയെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ 450 ഓളം വരുന്ന വോട്ടർമാരുടെ പേര് നീക്കം ചെയ്തതായി ബിജെപി എംപി മനോജ് തിവാരി ആരോപിച്ചു.വോട്ടെടുപ്പ് വേളയിലും ബിജെപി ആംആദ്മി വാഗ്വാദം മുറുകുകയാണ്. 250 വാർഡുകളിലേക്കുള്ള മത്സരത്തിൽ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ് നടക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.