മദ്യപസംഘം തമ്മിൽ വാക്കുതർക്കം; ഒരാള്‍ കുത്തേറ്റ് മരിച്ചു

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. തൊടുപുഴയ്ക്ക് സമീപം നാളിയാനി സ്വദേശി സാം ജോസഫാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സാമും സുഹൃത്തുക്കളും ചേര്‍ന്ന് മറ്റൊരു സംഘവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സാമിന് കുത്തേല്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ സാം മരിച്ചു. കേസുമായി ബന്ധപ്പെട്ട് ജിതിന്‍ പത്രോസ്, ആഷിഖ് ജോര്‍ജ്, പ്രിയന്‍ പ്രേമന്‍ എന്നീ യുവാക്കള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News