ADVERTISEMENT
വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം അനുവദിക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍. ഇക്കാര്യം ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രചരണ ജാഥ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 7,8,9 തീയതികളിലാണ് ജാഥ. ജാഥ ആര്‍ക്കും എതിരല്ലെന്നും സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നതിമന് മാത്രമാണെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.
വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ല: മന്ത്രി അഹമ്മദ് ദേവർകോവിൽ
വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്ത് സുരക്ഷ ഒരുക്കാൻ കേന്ദ്ര സേനയെ ആവശ്യപ്പെടാൻ കമ്പനിക്ക് അവകാശമുണ്ടെന്നും പദ്ധതി നിർത്തിവെക്കണമെന്ന് പറയുന്നത് ബുദ്ധിയില്ലാത്തവരെന്നും മന്ത്രി പ്രതികരിച്ചു. കലാപ നീക്കത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് അന്വേഷണത്തിലൂടെ പുറത്ത് വരുമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.