ADVERTISEMENT
ഇറാനില്‍ മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കി. രണ്ട് മാസത്തിലേറെയായി നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. നിതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് ഇറാന്‍ അറ്റോണി ജനറല്‍ പറഞ്ഞു. മത സമ്മേളനത്തില്‍വച്ചായിരുന്നു അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘എന്തുകൊണ്ടാണ് മതകാര്യ പൊലീസിനെ പിരിച്ചുവിടാത്തതെന്ന’ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നിര്‍ബന്ധിത ശിരോവസ്ത്രത്തിന്റെ പേരില്‍ നിരവധി സ്ത്രീകള്‍ മതകാര്യ പൊലീസിന്റെ അക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. മഹ്‌സാ അമീനിയുടെ മരണത്തിന് പിന്നാലെയാണ് ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമായത്. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ സെപ്തംബര്‍ പതിമൂന്നിനാണ് ഇരുപത്തിരണ്ടുകാരിയായ മഹ്‌സാ അമീനിയെ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ പതിനാറിനാണ് യുവതി മരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.