സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനം; കാനത്തിന് കേരളത്തിന്റെ ചുമതല

സിപിഐ കേരള ഘടകത്തിന്റെ സംഘടനാ ചുമതല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.ബിനോയ് വിശ്വത്തിന് കര്‍ണ്ണാടകയുടെ ചുമതലയും നല്‍കി. ദില്ലിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിജയവാഡയില്‍ ചേര്‍ന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള പുതിയ എക്‌സിക്യുട്ടീവിന്റെ ആദ്യ യോഗമാണ് ചേര്‍ന്നത്.നേതാക്കളുടെ പദവികളും സംഘടനാ ചുമതലകളും സംബന്ധിച്ച് യോഗത്തില്‍ ധാരണയായി.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് അടക്കമുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട സമീപനം, പ്രതി പക്ഷ പാര്‍ട്ടികളുടെ ഐക്യം, ഇടത് മതേതര ജനാധിപത്യ പാര്‍ട്ടികളുടെ കൂട്ടായ്മ എന്നീ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ബിജെപിയെ മുഖ്യ എതിരാളിയായി കണ്ട് 2024 ലോകസഭ തിരഞ്ഞെടുപ്പിനായി മതേതര ജനാധിപത്യ വിശാല സഖ്യത്തിന്റെ കേന്ദ്ര ബിന്ദുവായി ഇടതുപക്ഷം പ്രവര്‍ത്തിക്കണമെന്ന് 24 ആം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകളും എക്‌സിക്യൂട്ടീവില്‍ നടന്നു.

അതേ സമയം കേരള ഘടകത്തിന്റെ ചുമതല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നെ നല്‍കി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിലാണ് കാനത്തിന് ചുമതല നല്‍കിയിട്ടുള്ളത്.ബിനോയ് വിശ്വത്തിന് കര്‍ണാടകയുടെയും പാര്‍ട്ടി പത്രത്തിന്റെയും ചുമതലയാണ് നല്‍കിയത്. സന്തോഷ് കുമാറിന് ലക്ഷദ്വീപിന്റെയും എഐവൈഎഫിന്റെയും ചുമതല നല്‍കാന്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.കേരളത്തിന്റെ ചുമതലയില്‍ സന്തോഷ് കുമാറും പ്രകാശ് ബാബുവും ബിനോയ് വിശ്വവും സി പി ഐ സംസ്ഥാന സെക്രട്ടറിക്കൊപ്പമുണ്ടാകും.

തുറമുഖ നിര്‍മ്മാണം അനുവദിക്കണം: ആനാവൂര്‍ നാഗപ്പന്‍

വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം അനുവദിക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍. ഇക്കാര്യം ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രചരണ ജാഥ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 7,8,9 തീയതികളിലാണ് ജാഥ. ജാഥ ആര്‍ക്കും എതിരല്ലെന്നും സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നതിമന് മാത്രമാണെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News