സംസ്ഥാന സ്‌കൂള്‍ കായിക മേള; മുന്നേറ്റം തുടര്‍ന്ന് പാലക്കാട്

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 12 സ്വര്‍ണമുള്‍പ്പെടെ മെഡലുകള്‍ വാരിക്കൂട്ടി പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു. ട്രാക്കില്‍ മാത്രം 9 സ്വര്‍ണമാണ് പാലക്കാട് നേടിയത്. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.

100 മീറ്റര്‍ ഫൈനലുകള്‍ പുരോഗമിക്കുമ്പോള്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂരിന്റെ ശ്രീനന്ദ സ്വര്‍ണം നേടി. 13.72 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ശ്രീനന്ദ സ്വര്‍ണം നേടിയത്. കണ്ണൂര്‍ സായ് താരമാണ് ശ്രീനന്ദ. ബോയ്‌സ് വിഭാഗത്തില്‍ പാലക്കാടിന്റെ ഷെഹീര്‍ഖാനും സ്വര്‍ണം നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel