വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യം; സാമൂഹ്യ, സാംസ്‌കാരിക പ്രമുഖരുടെ തുറന്ന കത്ത്

വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ, സാംസ്‌കാരിക പ്രമുഖരുടെ തുറന്ന കത്ത്. തുറന്ന കത്തില്‍ ഒപ്പു വെച്ചത് നൂറോളം പ്രമുഖരാണ്. സാഹിത്യ വ്യാവസായിക പ്രമുഖരും കത്തില്‍ ഒപ്പുവെച്ചു. പദ്ധതി വേഗം പൂര്‍ത്തിയാക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്നും അക്രമസമരം അപലപനീയം പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്.

കെ എം ചന്ദ്രശേഖര്‍, ടി കെ നായര്‍, പ്രൊ. എം കെ സാനു തുടങ്ങി നൂറോളം പേരാണ് കത്തയച്ചത്.

തുറമുഖ നിര്‍മ്മാണം അനുവദിക്കണം: ആനാവൂര്‍ നാഗപ്പന്‍

വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം അനുവദിക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍. ഇക്കാര്യം ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രചരണ ജാഥ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 7,8,9 തീയതികളിലാണ് ജാഥ. ജാഥ ആര്‍ക്കും എതിരല്ലെന്നും സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നതിമന് മാത്രമാണെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here