ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്; 50% പോളിംഗ് രേഖപ്പെടുത്തി

ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്. വൈകിട്ട് 5.30 മണി വരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 50% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 250 വാര്‍ഡുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.അതേസമയം ദില്ലി കതേവാര ഗ്രാമത്തിലെ ജനങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

രാജ്യ തലസ്ഥാനത്തു നടന്ന നിര്‍ണായക മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം പാര്‍ട്ടികള്‍ക്കുള്ള തിരിച്ചടിയായിരുന്നു. താരതമ്യേന കുറവ് പോളിങാണ് രേഖപ്പെടുത്തിയത്.വൈകിട്ട് 5.30മണി വരെയുള്ള ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 50% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2 മണിവരെ പോളിങ്ങില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായെങ്കിലും പിന്നീടത് മന്ദഗതിയിലായി. ബിജെപിയെയും ആംആദ്മിയെയും സംബന്ധിച്ച് അഭിമാന പോരാട്ടം കൂടിയാണിത്.ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബിജെപി എംപി പര്‍വേഷ് വര്‍മ്മ, കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.

ദാല്ലുപുരയിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ എത്തിയ ദില്ലി കോണ്‍ഗസ് അധ്യക്ഷന്‍ അനില്‍ ചൗധരിക്ക് വോട്ടര്‍പ്പട്ടികയില്‍ പേരില്ലാതത്തിനാല്‍ വോട്ട് ചെയ്യാന്‍ സാധിച്ചില്ല. അദ്ദേഹം ദില്ലി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനാണ് പട്ടിക തയാറാകിയതെന്നും പരാതി മുഖ്യ തിരഞ്ഞെടുപ്പ് കമീഷനു മുന്‍പാകെ നല്‍കാനും ദില്ലി കമ്മീഷന്‍ നിര്‍ദേശം നല്‍കി. അതേസമയം ദില്ലി കതേവാര ഗ്രാമത്തിലെ ജനങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാത്ത പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യില്ലാ എന്നായിരുന്നു വിമര്‍ശനം. മാസങ്ങള്‍ നീണ്ടു നിന്ന പ്രവര്‍ത്തനമായിരുന്നു കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനായി പാര്‍ട്ടികള്‍ നടത്തിയത്. ബിജെപിക്ക് ഭരണ തുടര്‍ച്ച ലഭിക്കുമോ എന്നതും ആം ആദ്മി കോര്‍പ്പറേഷന്‍ പിടിച്ചടക്കുമോ എന്നതും ഡിസംബര്‍ 7 ന് ഫലം പുറത്തു വരുമ്പോള്‍ അറിയാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News