അമ്മയെയും മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം അമ്പൂരിയില്‍ അമ്മയെയും മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. അയല്‍വാസി സെബാസ്റ്റ്യനെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞപ്പോഴാണ് മകള്‍ക്ക് കുത്തേറ്റത്. തുടര്‍ന്ന് സെബാസ്റ്റ്യന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

വെള്ളറട സി ഐ മൃദുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here