ADVERTISEMENT
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം റാണിക്കല്ലിന് സമീപം നില ഉറപ്പിച്ച് കാട്ടാന. നേര്യമംഗലം വനമേഖലയ്ക്ക് സമീപത്തുള്ള പാതയോരത്താണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രാദേശത്ത് കാട്ടനക്കൂട്ടം സഞ്ചാരം നടത്തുന്നുണ്ടെങ്കിലും വാഹനങ്ങളുടെ അടുത്തേക്ക് എത്തുന്നത് ഇത് രണ്ടാം തവണയാണ്.
ഞായറാഴ്ച അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക് പോയ വാഹനത്തിലെ യാത്രക്കാരാണ് കാട്ടാനയെ ആദ്യം കണ്ടത്. ഇവര്‍ ഇത് ഉടന്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഡിസംബര്‍ മാസം ആയതോടെ മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ദേശീയപാതയോരത്തെ കാട്ടാനയുടെ സാന്നിധ്യം വലിയ ഭീഷണിയാണ്. വനംവകുപ്പ് ഉടന്‍ സുരക്ഷ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.