മിണ്ടാതെ പോളണ്ട്; ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ പോളണ്ട് മിണ്ടിയില്ല. നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് പോളണ്ടിനെ വീഴ്ത്തിയത്. കിലിയന്‍ എംബപെ രണ്ടാം പകുതിയില്‍ നേടിയ ഇരട്ടഗോളും (74, 90+1 മിനിറ്റുകള്‍) ആദ്യ പകുതിയില്‍ ഒലിവര്‍ ജിറൂദ് (44-ാം മിനിറ്റ്) നേടിയ ഗോളുമാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്.

പോളണ്ടിന്റെ ആശ്വാസഗോള്‍ അവസാന നിമിഷങ്ങളിലെ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ പെനല്‍റ്റിയില്‍നിന്ന് റോബര്‍ട്ട് ലെവന്‍ഡോവിസ്‌കി നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News