Niyamasabha:നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായാണ് സഭാ സമ്മേളനം ചേരുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ – ഗവര്‍ണര്‍ വിഷയം, വിഴിഞ്ഞം സംഘര്‍ഷം എന്നിവയുടെ പശ്ചാത്തലത്തില്‍ ചേരുന്ന സഭാ സമ്മേളനം പ്രക്ഷുബ്ധമാകും.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. നിയമനിര്‍മാണത്തിന് മാത്രമായി ചേരുന്ന സഭ 9 ദിവസത്തേയ്ക്കാണ് സമ്മേളിക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 8 ബില്ലുകള്‍ സഭ പരിഗണിക്കും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്ല് ആദ്യ രണ്ടു ദിവസങ്ങളില്‍ ഇല്ല. കാര്യോപദേശക സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഗവര്‍ണര്‍ വിഷയത്തിലെ ബില്‍ സഭയില്‍ അവതരിപ്പിക്കുക.

അതേസമയം സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. സര്‍ക്കാര്‍ – ഗവര്‍ണര്‍ വിഷയം, വിഴിഞ്ഞം സമരവും സംഘര്‍ഷവും, തിരുവനന്തപുരം നഗരസഭയിലെ വ്യാജ കത്ത് വിവാദം എന്നിവ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം. എന്നാല്‍ ഗവര്‍ണര്‍ വിഷയത്തിലും വിഴിഞ്ഞം വിഷയത്തിലും യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് ഭരണപക്ഷ തീരുമാനം. കാരണം ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ബില്ലിനെതിരെ നിലപാട് എടുത്താല്‍ യുഡിഎഫ് തള്ളുന്നത് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമാന ബില്ലിനെ തന്നെയാകും. കോണ്‍ഗ്രസ് – ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഗവര്‍ണറെ നീക്കിയത് ഭരണപക്ഷം ഉന്നയിക്കും.

വിഴിഞ്ഞം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുഞ്ഞാണെന്ന് അവകാശപ്പെടുന്നവര്‍ തുറമുഖത്തെ തള്ളി പറയുന്ന സമരസമിതി നിലപാടിനൊപ്പം നില്‍ക്കുമോ എന്നത് നിര്‍ണായകമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വേണോ വേണ്ടയോ എന്നതില്‍ പ്രതിപക്ഷം കൃത്യമായ നിലപാട് സ്വീകരിക്കാനും നിര്‍ബന്ധിതരാകും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റി തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ശ്രദ്ധ ക്ഷണിക്കല്‍ കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിക്കും. ശശി തരൂര്‍, എല്‍ദോസ് കുന്നപ്പിള്ളി വിഷയവും ഭരണപക്ഷം സഭയില്‍ ആയുധമാക്കും. എ എന്‍ ഷംസീര്‍ സ്പീക്കറായ ശേഷമുള്ള പൂര്‍ണ സഭാ സമ്മേളനം കൂടിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News