തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോട്ടയം DCCയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;വിവാദമായതോടെ നീക്കി

കോട്ടയം ഡിസിസിയില്‍ ഫെയ്‌സ്ബുക്ക് വിവാദം പുകയുന്നു. തരൂരിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി വന്ന പോസ്റ്റാണ് വിവാദത്തിലായത്. വിവാദം കനത്തതോടെ പോസ്റ്റ് നീക്കി.

സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായ ശേഷം പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടില്‍ വന്ന പോസ്റ്റാണ് വിവാദത്തിലായത്. ഈ പോസ്റ്റിനെതിരെ പരാതി നല്‍കാന്‍ തരൂര്‍ അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്.

വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ലെന്ന് നാട്ടകം സുരേഷ് പ്രതികരിച്ചു.
പേജില്‍ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം പേജില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരടക്കം നാട്ടകത്തിന്റേതെന്ന് തരൂര്‍ അനുകൂലികള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News