പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു

പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയറിന് വിട. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ജീവിതം അധികരിച്ച് ഡൊമിനിക് ലാപിയര്‍ രചിച്ച സിറ്റി ഓഫ് ജോയ് ഏറെ ജനപ്രിയമായ നോവലായിരുന്നു.

ലാപിയര്‍, ലാരി കോളിന്‍സിനൊപ്പം ചേര്‍ന്ന് രചിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ് (1975) ഏറെ പ്രശസ്തമായ കൃതിയാണ്. ഫ്രീഡം അറ്റ് മിഡ്നൈറ്റ് മലയാളത്തില്‍ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഇരുവരും ചേര്‍ന്ന് രചിച്ച ഓര്‍ ഐ വില്‍ ഡ്രെസ് യൂ ഇന്‍ മോണിംഗ് ( 1968), ഒ ജറുസലേം (1972), ഫ്രീഡം അറ്റ് മിഡ്നൈറ്റ് , ദ ഫിഫ്ത് ഹോഴ്സ്മാന്‍ (1980), ത്രില്ലറായ ഈസ് ന്യൂ യോര്‍ക്ക് ബേണിംഗ് എന്നിവയും ഏറെ പ്രശസ്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News