ഉഗ്ര വിഷമുള്ള കൂറ്റന്‍ രാജവെമ്പാലയുടെ കുളിസീന്‍ ലീക്കായി; അമ്പരപ്പിക്കുന്ന വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു കുളിസീനിന്റെ വീഡിയോ ആണ്. വേറാരുടേയുമല്ല, ഉഗ്ര വിഷമുള്ള കൂറ്റന്‍ രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കിടന്ന് കറങ്ങുന്നത്. 22 സെക്കന്റുള്ള വീഡിയോയാണ് ഇപ്പോള്‍ എല്ലാവരെയും അമ്പരപ്പിക്കുന്നത്.

ഒരു കുളിമുറിയില്‍ വച്ചാണ് ഇയാള്‍ ഉഗ്ര വിഷമുള്ള രാജവെമ്പാലയെ തേച്ച് കുളിപ്പിക്കുന്നത്. യുവാവ് ബക്കറ്റില്‍ നിന്ന് കപ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നതും അതിന്റെ തലയിലടക്കം പിടിച്ച് വെള്ളം ഒഴിക്കുന്നതും എല്ലാം ദൃശ്യങ്ങളില്‍ കാണാം. ഒരമ്പരപ്പോടെയല്ലാതെ ഈ വീഡിയോ നമുക്ക് കണ്ടുതീര്‍ക്കാനാകില്ല.

ഈ തണുപ്പില്‍ പാവം പാമ്പിനെ വെള്ളത്തില്‍ കുളിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെ ഗുല്‍സാര്‍ സാഹബ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അയാള്‍ കുളിപ്പിക്കുമ്പോള്‍ പാമ്പ് അനുസരണയോടെ നിന്നു കൊടുക്കുന്നതും ഇടയ്ക്കൂടെ ബക്കറ്റിലെ മഗ്ഗില്‍ കടിക്കുന്നതും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News