
നിയമനങ്ങൾ സംബന്ധിച്ച് നടക്കുന്നത് വ്യാജ പ്രചരണങ്ങളെന്ന് മന്ത്രി എം ബി രാജേഷ്. എൽഡിഎഫ് സർക്കാർ ആറര വർഷംകൊണ്ട് രണ്ട് ലക്ഷത്തോളം നിയമനങ്ങളാണ് പി എസ് സി മുഖാന്തരം നടത്തിയത്. തിരുവനന്തപുരം നഗരസഭയിൽ നടന്നത് സുതാര്യമായ നിയമനങ്ങൾ മാത്രമെന്ന് വ്യക്തമാക്കിയ മന്ത്രി യുഡിഎഫ് സർക്കാരിന്റെ കാലത്തെ ശുപാർശ കത്തുകളും സഭയിൽ ഉയർത്തിക്കാട്ടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നേരത്തെ പിരിഞ്ഞു.
സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു എന്ന് ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അക്കമിട്ട് നിരത്തിയാണ് മന്ത്രി എം ബി രാജേഷ് മറുപടി നൽകിയത്. എൽഡിഎഫ് സർക്കാറിന്റെ ആറര വർഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങൾ പി എസ് സി മുഖാന്തരം നടത്തിയെന്ന് മന്ത്രി മറുപടി നൽകി.
തിരുവനന്തപുരം നഗരസഭയിലെ എഴുതാത്ത കത്തിനെ കുറിച്ച് ആർക്കെന്ന് അറിയാത്ത കത്തിനെക്കുറിച്ച് അനാവശ്യ കോലാഹലങ്ങളാണ് സൃഷ്ടിക്കുന്നത്. കത്തിൽ പരാമർശിക്കുന്ന തസ്തികകളിലേക്ക് നഗരസഭയിൽ നിയമനം നടത്തിയത് സുതാര്യമായി മാത്രം എന്നും മന്ത്രി വിശദീകരിച്ചു. യുഡിഎഫ് സർക്കാറിന്റെ കാലകാലത്തെ നിയമന ശുപാർശ കത്തുകൾ സഭയിൽ ഉയർത്തിക്കാട്ടിയും മന്ത്രി പ്രതിപക്ഷത്തെ പ്രതിസന്ധിയിലാഴ്ത്തി.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ അനൈക്യം പ്രകടമാകാതിരിക്കാൻ പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി. ഇതേത്തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here