താലികെട്ടുന്നതിനിടെ കുഴഞ്ഞുവീണ് 21കാരിക്ക് ദാരുണാന്ത്യം

താലികെട്ടുന്നതിനിടെ കുഴഞ്ഞുവീണ് 21കാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ മാലിഹാബാദില്‍ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ സംഭവം.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരസ്പരം വരണമാല്യം ചാര്‍ത്തിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. വേദിയില്‍ വരണമാല്യം ചാര്‍ത്തുന്നതിനിടെയാണ് വധു ശിവാംഗി ശര്‍മ്മ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശിവാംഗിക്ക് കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പനിയും കുറഞ്ഞ രക്തസമ്മര്‍ദ്ദവുമാണ് യുവതി ആശുപത്രിയിലായിരുന്നു. കല്യാണത്തിന് ഒരാഴ്ച മുന്‍പാണ് രോഗമുക്തി നേടിയത്. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് സാധാരണനിലയിലേക്ക് എത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here