ബ്രഷ് ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഊരിമാറ്റാം; കമ്പി ഇടാതെ നിര നേരെയാക്കാൻ ക്ലിയർ അലൈനർ

പൊങ്ങിയതും നിരതെറ്റിയതുമായ പല്ലുകള്‍ നമ്മളില്‍ പലരുടെയും ആത്മവിശ്വാസത്തിന് തടസ്സമാകാറുണ്ട്.   ഇതിനുള്ള  പരിഹാരം എന്ന നിലയിൽ പല്ലിന് കമ്പിയിടുക വേദന സഹിക്കുക എന്നതാണ് നമ്മൾ തുടർന്നിരുന്ന രീതി.കമ്പി ഇട്ടാൽ തന്നെയും അത് ഏറെക്കാലം നമ്മുടെ ചിരിയിൽ ഒരു അഭംഗി കൊണ്ടുവരുമെന്നതിനാൽ  വാ പൊത്തിചിരിക്കാനോ ,ചിരിക്കാതിരിക്കാനോ ശ്രമിക്കും. എന്നാൽ  കമ്പിയിടാതെ പല്ലിന്റെ നിര നേരെ ആകുമെന്നത് എത്ര പേർക്കറിയാം.ദന്തൽ ചികിത്സ രംഗത്ത് ഏറ്റവും ആധുനികമായ ഒരു ചികിത്സാ രീതിയാണ്  ഇൻവിസിബിൾ അലൈനർ. പേര് പോലെ തന്നെ പല്ലിന്റെ പുറം ഭാഗത്തേക്ക് ദൃശ്യമാകാത്ത ,ഇൻവിസിബിൾ ആയ  ക്ലിപ്പുകൾ ആണ് ഈ ക്ലിയർ അലൈനർ എന്നത് .

സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന ആളുകള്‍  ഉപയോഗിക്കുക എന്നതിനപ്പുറം അലൈനർ  നൽകുന്ന ഗുണങ്ങളാണ് ക്ലിയർ അലൈനറുകളെ ശ്രദ്ധേയമാക്കുന്നത്.പല്ലിൽ കമ്പിയിട്ടിരിക്കുന്നത് പെട്ടെന്ന് ശ്രദ്ധിക്കും എന്ന പോരായ്മയെ തന്നെ അലൈനർ ഇല്ലാതാക്കുന്നു.അലൈനർ ക്ലിപ് ധരിച്ചിട്ടുണ്ട് എന്ന് പെട്ടെന്ന് മനസിലാകുകയില്ല .ഇത് ആഹാരം കഴിക്കുമ്പോഴും  ബ്രഷുപയോഗിക്കുമ്പോഴും അഴിച്ച് മാറ്റി കൃത്യമായ രീതിയില്‍ വായ കഴുകി വ്യത്തിയാക്കിയതിന് ശേഷം തിരികെ വെക്കാവുന്നതാണ് എന്നതാണ് ഏറ്റവും ഉപയോഗപ്രദം.പല്ലിൽ കമ്പി ധരിച്ച് സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. എന്നാൽ അലൈനർ ഉപയോഗിക്കുമ്പോൾ വേദന ഉണ്ടാകുമെന്ന പേടി വേണ്ട. വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ക്ലിയർ   അലൈനർ. മിനുസമാർന്ന പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ അളവില്‍ തയ്യാറാക്കുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് പല്ലിന് സാധാരണ നല്‍കുന്ന കമ്പിയേക്കാളും മികച്ച റിസള്‍ട്ടാണ് നല്‍കുന്നത്.കമ്പിയിടുന്നതിനേക്കാൾ വേഗത്തിൽ നിര നേരെയാക്കാൻ,ചെറിയ വിടവുകൾ പരിഹരിക്കാൻ ഒക്കെ അലൈനർ സഹായകമാകും.

ഡെന്തല്‍ സ്‌പെഷ്യലിസിറ്റ് രോഗിയുടെ സിബിസിറ്റി (CBCT ) സ്‌കാന്‍ എടുത്തതിന് ശേഷം ആ സ്‌കാന്‍ റിപ്പോര്‍ട്ട് ലാബിലേക്ക് അയക്കുകയും ലാബില്‍ ലാബ് ടെക്‌നീഷ്യനും ഓര്‍ത്തോഡോണ്ടിസ്റ്റും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത് ഒരു സെറ്റ് ഓഫ് ട്രേ(set of tray) തയ്യാറാക്കുകയുമാണ് ചെയ്യുന്നത്.എത്ര സെറ്റ് ഓഫ് ട്രേ വേണമെന്നത് റിസൽട്ടിൽ നിന്നും ഡോക്ടറാണ്  തീരുമാനിക്കുന്നത്. ഒരു സെറ്റ് ഓഫ് ട്രേ ഉപയോഗിക്കുന്നത് രണ്ടാഴ്ച്ചത്തേക്കാണ്.എത്ര ട്രേ വേണമെന്നും എത്ര ട്രേ  ഉപയോഗിച്ചാല്‍ അവരുടെ പല്ല് ഭംഗിയാകുമെന്നും ഡോക്ടർക്ക് CBCT സ്കാൻ റിപ്പോർട്ട് നോക്കി നേരത്തെ പറയാനാകും. .

എല്ലാ അപ്പോയിന്റ്‌മെന്റിനും എത്താന്‍ കഴിയാത്ത ആളുകള്‍,മെറ്റാലിക് ബ്രേസുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ദൂരെ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ആളുകള്‍ തുടങ്ങിയവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകും. മെറ്റാലിക് ബ്രേസുകളുമായി ( metallic braces) താരതമ്യ പ്പെടുത്തുമ്പോള്‍ വായ വളരെ വൃത്തിയായി സൂക്ഷിക്കാന്‍ അലൈനേഴ്‌സ് ഉപയോഗിച്ചാൽ സാധിക്കും.ഏതു പ്രായക്കാര്‍ക്കും ഈ രീതി ഉപയോഗിച്ച് പല്ലുകളെ ഭംഗിയാക്കാന്‍ സാധിക്കും. പല്ലും മോണയും എല്ലും ആരോഗ്യകരമായ ഇരിക്കുന്ന അവസ്ഥയാണെങ്കില്‍ 14 വയസുമുതല്‍ തുടങ്ങി അങ്ങോട്ടുള്ള എല്ലാ പ്രായക്കാര്‍ക്കും ഈ ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്.

ആഴ്ച്ചയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റിയിടുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് ഒരു ഡെന്‍ന്റിസ്റ്റുമായിട്ടുള്ള കൂടിയാലോചനക്ക് ശേഷം മാത്രം വേണം ആവശ്യക്കാര്‍ തെരഞ്ഞെടുക്കാന്‍.

Dr Theertha Hemant,Chief Dental Surgeon,Theerthas Tooth Affair

MC Road -Ettumanoor, Kottayam, India, Kerala

http://theerthastoothaffair.com

PHONE:073066 63020
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News