ശരീരമാസകലം ചെളി, മുറിവേറ്റ പാടുകള്‍; യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോഡ് തൃക്കരിപ്പൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ വയലോടിയിലെ പ്രിജേഷിനെയാണ് വീട്ടിനടുത്തുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ വയലോടിയിലെ കുട്ടന്‍ എന്ന പ്രിജേഷിനെ വീട്ടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്… രാവിലെ 6 മണിയോടെ സഹോദരനാണ് മൃതദേഹം കണ്ടത്. പ്രിജേഷിന്റെ ബൈക്കിനരികില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ശരീരമാസകലം ചെളി പുരണ്ട നിലയിലായിരുന്നു. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. ഇയാളുടേതെന്ന് കരുതുന്ന ഹെല്‍മറ്റ് റോഡരികിലെ മതിലിന് സമീപം കണ്ടെത്തി. സ്വകാര്യ വാഹന ഷോറൂമിലെ ജീവനക്കാരനാണ് പ്രിജേഷ്.

രാത്രി ഒരു ഫോണ്‍ കോള്‍ വന്നതിന് ശേഷമാണ് പ്രിജേഷ് വീട്ടില്‍ നിന്ന് പുറത്തു പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല.

ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന സ്ഥലത്തെത്തി. ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News