‘തീ ദളപതി’, വിജയ്ക്കായി കിടിലൻ ​ഗാനവുമായി സിമ്പു

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി വിജയ് നായകനായി എത്തുന്ന വരിശ്. ചിത്രത്തെക്കുറിച്ചുള്ള എല്ലാ വിഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ ആരാധകരെ ആവേശക്കൊടുമുടി കയറ്റി മാസ് ​ഗാനം പുറത്തെത്തിയിരിക്കുകയാണ്. തീ ദളപതി എന്ന ​ഗാനവുമായി നടൻ സിമ്പുവാണ് എത്തുന്നത്.

തമൻ എസ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് സിമ്പു ആണ്. കൂടാതെ ​ഗംഭീര നൃത്തച്ചുവടുകളിലൂടെയും നിറഞ്ഞു നിൽക്കുകയാണ് സിമ്പു. യൂട്യൂബിൽ തരം​ഗം തീർക്കുകയാണ് ​ഗാനം. ഒരു മണിക്കൂറിനുള്ളിൽ 12 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘രഞ്ജിതമേ’എന്ന ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 80 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്.

ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രമാണ് വരിശ്. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  രശ്മിക മന്ദാനയാണ് താരം ചിത്രത്തിലെ നായികയായി എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here